കണ്ണീര് നിറയും വീടുകളില്‍ പെന്‍ഷന്‍ എപ്പോഴെത്തും? വാക്കുപറഞ്ഞ് പറ്റിച്ചോ?

ക്ഷേമപെന്‍ഷന്‍ കിട്ടാതെ പട്ടിണിയിലായപ്പോള്‍ തെരുവില്‍ ഭിക്ഷയെടുക്കാനിറങ്ങി പ്രതിഷേധിച്ച മറിയക്കുട്ടിയെ മറന്നിട്ടില്ല നമ്മള്‍, അതിനേക്കാള്‍ വേദനിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇടുക്കി  വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്തെ 90 വയസ്സുകാരി പൊന്നമ്മയുടേത്. വാർദ്ധക്യ പെൻഷൻ മുടങ്ങിയതോടെയാണ് അവശതകള്‍ക്കിടയിലും അവര്‍ക്ക് റോഡിലിരുന്ന് പ്രതിഷേധിക്കേണ്ടിവന്നത്. ഇന്നലെയായിരുന്നു ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധം. പിന്നീട് വണ്ടിപ്പെരിയാർ പൊലീസെത്തിയാണ് പൊന്നമ്മയെ അനുനയിപ്പിച്ചത്. ഭിന്നശേഷികാരിയായ പൊന്നമ്മയുടെ വീട്ടിൽ എത്തി മസ്റ്റര്‍ ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. പെൻഷൻ കിട്ടാതായതോടെ ജീവിതം വഴിമുട്ടിയ മറ്റൊരാളെക്കുറിച്ചും മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.  തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ചന്ദ്രശേഖരന്‍. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ചന്ദ്രശേഖരനും കുടുംബവും മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ദുരിതക്കയത്തിലാണ്. ആര് ഉത്തരം പറയും ഈ ദുരിതങ്ങള്‍ക്ക്.. സ്വാഗതം ടോക്കിങ് പോയിന്‍റിലേക്ക്..

Talking Point on Pension distribution in Kerala