'ചില നെഗറ്റീവ് പബ്ലിസിറ്റി ലാഭം; ഏറ്റവും കൂടുതൽ വ്യവസായ സാധ്യത ഇന്ത്യയിൽ'

വ്യവസായത്തിലെ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ സംവദിച്ച് ലൂലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദും. ഓരോ രാജ്യത്തിനും അവരവരുടേതായ നിയമങ്ങളുണ്ട്. പ്രശ്നങ്ങളും പ്രശ്നങ്ങളില്ലായ്മയും ഉണ്ട്. നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനം. ഒന്നും നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയില്ലെന്ന് എം എ യൂസഫലി. ബിസിനസ് ഒരു സര്‍വീസാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്.