പ്രതീക്ഷകളും ചോദ്യങ്ങളും പരാതികളും; വിദ്യാഭ്യാസ മന്ത്രി പറയുന്നു

ലൈവില്‍ മന്ത്രി പരിപാടിയില്‍ ജനങ്ങളുമായി സംവദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വകുപ്പുകളുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകള്‍, മുന്‍ഗണനകള്‍ എല്ലാം മന്ത്രി പറയുന്നു. ഒപ്പം പ്രേക്ഷകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയും. 

പാഠപുസ്തകങ്ങളുടെ വിതരണം ജൂണ്‍ 15നുളളില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പാഠപുസ്തകങ്ങളുടെ അച്ചടി 90 ശതമാനം പൂര്‍ത്തിയായി. ഡിജിറ്റല്‍ ക്ലാസുകളുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അണ്‍എയ്ഡഡ് മേഖലയില്‍ നിന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി. ഫീസ്, അധ്യാപകരുടെ ശമ്പളം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഡിജിറ്റല്‍ ക്ലാസുകളുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഡിയോ കാണാം.