‘അത് ഇ.പിയോടു തന്നെ ചോദിക്കണം’; വിവാദപ്രസ്താവനയിൽ പ്രതികരിക്കാതെ ശിവൻകുട്ടി

നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾ തല്ലി ബോധം കെടുത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ. പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി . കോടതിയുടെ പരിഗണനയിലുള്ള കേസാണ്. തനിക്ക് പറയാനുള്ളത് കോടതിയിൽ പറയും. പ്രസ്താവനയെക്കുറിച്ച് ഇ പിയോട് തന്നെ ചോദിക്കണമെന്ന് വി.ശിവൻകുട്ടി ആലപ്പുഴയിൽ പറഞ്ഞു.