കോവിഡ് കാലത്തെ മാനസികാരോഗ്യം; വേണം കരുതൽ

ആരോഗ്യം എന്നതിന് ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍വചനത്തില്‍ അവശ്യഘടകമാണ് മാനസികാരോഗ്യം. ഒരു വ്യക്തിയുടെ ആരോഗ്യം പൂര്‍ണമാകണമെങ്കില്‍ മാനസികാരോഗ്യം കൂടി കൈവരിക്കേണ്ടതുണ്ട്.എന്നാലിപ്പോള്‍ മാനസിക സമ്മര്‍ദ്ദമുള്ള കാലത്തിലൂടെയാണ് ലോകം മുഴുവനും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മഹാമാരിയുമായുള്ള പോരാട്ടം ഇനി എത്രനാള്‍ എന്നത് ഏവരേയും ആശങ്കപ്പെടുത്തുന്നു. ടെന്‍ഷനായും പേടിയായും ഡിപ്രഷനായും ഇവ പ്രകടമാകുന്നു. ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യാം എന്നാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.എല്‍സി ഉമ്മനാണ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത്.