രണ്ടാം തരംഗത്തെ എങ്ങനെ പ്രതിരോധിക്കാം?; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ചൈനയിലെ വുഹാനിൽ 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ എന്ന വൈറസ്ക്കൂട്ടം പരത്തുന്ന രോഗം 2020 പിന്നിട്ട് 2021ൽ എത്തി നിൽക്കുന്നു. കോവി‍ഡ് 19 എന്നാണ് ശാസ്ത്രലോകം ഇപ്പോഴും വിളിക്കുന്നതെങ്കിലും രണ്ടു വർഷം പിന്നിട്ട് കോവിഡ് 21 ആയി എന്നതാണ് സത്യം. ചെറിയ കാലയളവിൽ ഇത്രമേൽ പരിചിതമായ മറ്റൊരു രോഗമുണ്ടോയെന്നും സംശയമാണ്. ലോകം ഇപ്പോൾ കറങ്ങുന്നത് ഈ ഒരു പേരിന് ചുറ്റും. എന്നു തീരും ഈ മഹാമാരി എന്ന് ചോദിച്ച് തുടങ്ങിയിട്ട് നാളുകളായി. വ്യാപനത്തിൻറെ തോത് തെല്ലൊന്ന് കുറഞ്ഞതോടെ കേരളം ആശ്വാസത്തിൻറെ നെടുവീർപ്പിട്ടു. എന്നാൽ ശാസ്ത്രലോകത്തിൻറെ കണക്കുകൂട്ടലുകള െതറ്റിച്ച് കോവിഡിൻറെ രണ്ടാം തരംഗം. ഇക്കുറി അൽപം ഗുരുതരമാണ് കാര്യങ്ങൾ.