ഇതിഹാസത്തിന് തിരശീല; കണ്ണീർ പൊഴിച്ച് സംഗീതപ്രേമികൾ

കല ആസ്വദിക്കാനുള്ളതാണ്.അത് ആസ്വാദകരുടെ ഉള്ളു നിറയ്ക്കുന്നതാണ്. ഉള്ള് നിറയ്ക്കപ്പെടുന്ന കലയിലൂടെ കലാകാരനും ആസ്വാദകനിൽ കുടിയേറുമ്പോഴാണ്  കലയിലൂടെ കലാകാരൻ പുനർജനിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടായി ഒരാൾ ഓരോ ദിവസവും സംഗീതാസ്വാദകനിലൂടെ പുനർജനിച്ചുകൊണ്ടേയിരിക്കുന്നു. കലയിലൂടെ താനെന്ന മനുഷ്യനെ പൂർണമായും അടയാളപ്പെടുത്തിയ ഒരാൾ. വെറും മനുഷ്യനിൽ നിന്ന് പരിപൂർണനായ കലാകാരൻ എന്ന ഖ്യാതിയിലേക്ക് തന്നെതന്നെ വളർത്തിയ ഒരാൾ. മനുഷ്യവികാരങ്ങളുടെ ആകെതുകയെ അയാൾ തൊട്ടുണർത്തിക്കൊണ്ടേ ഇരുന്നു.