സ്വർണം, വസ്ത്ര മേഖലകളിലെ വെല്ലുവിളി, അവസരം; കോവിഡ് ഏൽപ്പിച്ചതെന്ത്?

കോവിഡ് 19, പിന്നാലെയുള്ള ലോക്ഡൗണ്‍ നമുക്കുമേല്‍ വന്ന് വീണത് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കാലത്താണ്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍, അവധിക്കാലം, വിവാഹങ്ങളുടെ കാലം. പ്രഹരശേഷി എത്രയെന്നറിയാത്ത ഒരു എതിരാളി നമ്മളെ അകത്ത് അടച്ചിട്ടു. ഇനി പുറത്തുവരുമ്പോള്‍ എങ്ങനെയാകും കാര്യങ്ങള്‍? നിര്‍മാണ, റീടെയില്‍ മേഖലകള്‍ക്കുപിന്നാലെ ഈ ഫോറം ഇന്ന് പരിശോധിക്കുന്നത് സ്വര്‍ണം, വസ്ത്രം മേഖലകളിലെ ചിത്രമെന്ത് എന്നാണ്. വെല്ലുവിളി എന്താണ്, അവസരമെന്താണ് എന്നാണ്.