സാമ്പത്തിക പ്രതിസന്ധിക്കിടെ കേരള ബജറ്റ്; കൂട്ടിയും കിഴിച്ചും

സംസ്ഥാന സമ്പദ്‌വ്യവസ്ഥ പ്രതിസന്ധികളുടെ നടുക്കയത്തിൽ നിൽക്കുന്നതിനിടെയാണ് ധനമന്ത്രി തോമസ് ഐസക്  2020–21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന്റെ ജിഡിപിയില്‍ 7.5 ശതമാനം വളര്‍ച്ചയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. എന്നാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച മൈനസ് ദശാംശം അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി. അഭ്യസ്ഥവിദ്യരിലെ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമാണ്.  സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്നും നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബജറ്റില്‍ പ്രതീക്ഷിക്കുന്നതെന്ത്. പ്രത്യേക പരിപാടി കൂട്ടിയും കിഴിച്ചും.