മികച്ച പ്രകടനങ്ങളും നിറഞ്ഞ സദസ്സും; ആവേശമായി കലാമാമാങ്കം

മികച്ച പ്രകടനങ്ങളും നിറഞ്ഞ കാണികളുമായി സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനം. ചില വേദികളിലെ മൽസരങ്ങൾ തുടങ്ങാൻ അൽപം വൈകിയതൊഴിച്ചാൽ സുഗമമായാണ് കലോൽസവം മുന്നോട്ടു പോകുന്നത്. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രി മൽസരമായിരുന്നു രാവിലത്തെ പ്രധാന ജനപ്രിയ ഇനം. ഉച്ചയ്ക്കു ശേഷം മുഖ്യ വേദിയിൽ നടക്കുന്ന ഒപ്പന മൽസരത്തിനും വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നു. മുപ്പത് ശതമാനം മൽസരങ്ങൾ പൂർത്തിയായപ്പോൾ മുന്നൂറ്റിയേഴ് പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നിൽ.