ഇളക്കമില്ലാത്ത ബെയിൽസുകള്‍ ബാറ്റ്സ്മാൻമാരുടെ രക്ഷകർ; വുഡൻ ബെയിൽസിനായ് ആവശ്യം

ഇളംക്കംതട്ടാത്ത ബെയിലുകളാണ് ബോളര്‍മാരുടെ സങ്കടം . ലോകകപ്പില്‍ അഞ്ചുബാറ്റ്സ്മാന്‍മാരാണ്  പന്ത് സ്റ്റംപില്‍ തട്ടിയിട്ടും ബെയിൽ വീഴാത്തതിനാല്‍ രക്ഷപെട്ടത് . സിങ് ബെയിലുകള്‍ക്ക് പകരം വുഡന്‍ ബെയിലുകള്‍ തിരികെകൊണ്ടുവരണമെന്നാണ് ക്യാപ്റ്റന്‍മാരുടെ ആവശ്യം .

ജീവന്‍ തിരിച്ചുകിട്ടുമ്പോള്‍ വാര്‍ണറുടെ സ്കോര്‍ ഒരു രണ്‍സ് . പിന്നീട് അര്‍ധസെഞ്ചുറി നേടിയായിരുന്നു മടക്കം. ഭാരമേറിയ സിങ് ബെയിലുകളെയാണ് ക്യാപ്റ്റന്‍മാര്‍ പഴിക്കുന്നത്.  എന്നാല്‍ മുമ്പ്  കാറ്റുള്ള സമയത്ത് ഉപയോഗിക്കുന്ന വുഡന്‍ ബെയിലിന്റെ ഭാരമേ സിങ് ബെയിലിനുമുള്ളു എന്നാണ് ഐസിസി നിലപാട് . 

സിങ് ഇന്റര്‍നാഷ്ണല്‍ എന്ന സ്ഥാപനമാണ് ബെയിലിന്റെ നിര്‍മാതാക്കള്‍ . 2015 ലോകകപ്പിലാണ് സിങ് ബെയിലുകള്‍ ആദ്യ ഉപയോഗിച്ച് തുടങ്ങിയത് . പിന്നീട് ഐപിഎല്ലില്‍ ബിഗ് ബാഷ് ലീഗിലും ഉപയോഗിച്ച് തുടങ്ങി . ഇക്കഴിഞ്ഞ ഐപിഎല്ലിലും ബെയില്‍ നിരവധിതവണയാണ് ബോളര്‍മാരെ ചതിച്ചത് . ആരണ്‍ ഫിഞ്ചും വിരാട് കോലിയും ബെയിലുകള്‍ വീഴാത്തത് നിര്‍ഭാഗ്യകരമാണെന്ന അഭിപ്രായക്കാരാണ് . എന്നാല്‍ സിങ് ബെയിലുകള്‍ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് ഐസിസി വ്യക്തമാക്കി