പോളിങിന് ഒപ്പം ഉയരുന്ന ആകാംക്ഷ; എണ്ണും മുന്‍പ് എത്താവുന്ന തീര്‍പ്പുകള്‍

മുപ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് കേരളത്തില്‍ നടന്നത്. ചിലര്‍ക്ക് പ്രതീക്ഷ. ചിലര്‍ക്ക് ആശങ്ക. നമുക്ക് ആകാംഷ. വോട്ടെടുപ്പ് പിറ്റേന്ന് പോളിങ് ശതമാനം തന്നെയാണ് രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്യുന്നത്.

ഉയര്‍ന്ന പോളിങ്ങ് നടന്നത് ചിലരുടെ ആകാംഷ വര്‍ധിച്ചപ്പോള്‍ ചിലരുടെ ആശങ്കയും വര്‍ധിച്ചു. കേരളത്തില്‍ 77.68 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. പോളിങ്ങ് ശതമാനമുയര്‍ന്നത് തങ്ങളെ സഹായിക്കുമെന്ന പതിവ് അവകാശവാദങ്ങള്‍ക്കപ്പുറം മേഖല തിരിച്ചുളള കൂട്ടിക്കിലിക്കലിലാണ് മുന്നണികള്‍.