‘മനുഷ്യനെ ആശ്രയിക്കുന്നതിലും നല്ലത് ദൈവത്തെ ആശ്രയിക്കുന്നത്’; ‘ജോൺസന്റെ റാണി’ പറയുന്നു

മലയാളിക്ക് എക്കാലത്തേക്കും പ്രണയത്തിന്റെ സംഗീതം സമ്മാനിച്ച ആ വിരലുകളിൽ പിടിച്ചായിരുന്നു റാണി ജീവിതം നടന്നുതുടങ്ങിയത്.  എന്നാൽ ഇടയ്ക്ക് ആ സുന്ദരജീവിതത്തെ പൂർണമായും ഇരുട്ടിലേക്ക് തള്ളിവിട്ട ദിനങ്ങൾ ഒാരോന്നായി കടന്നുവന്നു. സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററിന്റെ കുടുംബത്തിലേക്ക് മരണത്തിന്റെ രൂപത്തിൽ എത്തിയ ദുരിതങ്ങൾ ഉള്ളുപൊള്ളിക്കുന്നതായിരുന്നു. ആദ്യം ജോൺസൺ മാസ്റ്റർ പിന്നീട് മകൻ ഒടുവിൽ മകളും റാണിയുടെ ജീവിതത്തിലെ നിറങ്ങളെയെല്ലാം മരണം കെടുത്തി. ഇതെല്ലാം നേരിടാൻ ഇൗ അമ്മ തനിച്ചായിരുന്നു. ജോൺസൺ മാസ്റ്ററിന്റെ ഭാര്യ റാണി ജോൺസൺ കടന്നുപോകുന്ന ജീവിതം പറയുകയാണ്. കണ്ണീരിനും ദുരിതത്തിനും മുന്നിൽ തോൽക്കാതെ ഇപ്പോഴും പിടിച്ചുനിൽക്കുന്ന ജീവിതക്കരുത്തിന്റെ കഥ. വിഡിയോ കാണാം.