സംഗീതപ്രേമികൾക്ക് സന്തോഷിക്കാൻ ബെംഗളൂരുവിൽ പോകാം; പാട്ടുമായി ബന്ധമുള്ളതിനെല്ലാം ഒരിടം

നിങ്ങൾ ഒരു സംഗീത പ്രേമിയാണോ? എന്നാൽ നിങ്ങൾ തീർച്ചയായും പോകേണ്ട ഒരിടമുണ്ട് ബെംഗളുരുവിൽ. അതാണ് സംഗീത മ്യൂസിയം. സംഗീത മ്യൂസിയത്തിലെ കാഴ്ചകൾ കാണാം.

സംഗീത ആസ്വാദകരെ നിങ്ങളെ കാത്തിരിക്കുകയാണ് ഈ വിസ്മയ ലോകം. സംഗീതവുമായി ബന്ധപ്പെട്ടതെന്തുo ഇവിടെ കാണാം, കേൾക്കാം പഠിക്കാം. ബെംഗളുരുവിലെ   ജെ.പി.  നഗർ ബ്രിഗേഡ് മില്ലേനിയം എന്‍ക്ലേവിലാണ് ഈ സംഗീത ലോകം ഒരുക്കിയിരിക്കുന്നത്. വിഖ്യാത സംഗീതജ്ഞരെ കുറിച്ചുള്ള വിവരണങ്ങൾ സൗണ്ട് ഗാര്‍ഡന്‍, ലേണിങ് സെന്റര്‍, ആര്‍ട് ഇന്ററാക്റ്റീവ് എക്‌സ്ഹിബിറ്റ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായാണ് മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത്. ശിലകളിൽ തീർക്കുന്ന ഈ ശബ്ദ  വിസ്മയം മറ്റൊരു ആകർഷണമാണ്. ഇന്ത്യയിലെ ആദ്യ ഇന്ററാക്റ്റീവ് മ്യൂസിക് മ്യൂസിയം കൂടിയാണിത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശകര്‍കസമയം.ഇന്ത്യന്‍  മ്യൂസിയത്തിന്റെ കീഴിൽ സംഗീത കോളേജും നടത്തുന്നുണ്ട്.