അമ്മ വാക്ക്; നിലപാട് വ്യക്തമാക്കി താരസംഘടന

‘അമ്മ ആവശ്യപ്പെട്ടതനുസരിച്ചാണ് ദിലീപ് രാജി നൽകിയതെന്ന് താരസംഘടന പ്രസിഡന്റ് മോഹന്‍ലാല്‍. താന്‍ ഫോണ്‍ വിളിച്ച് ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും, അദ്ദേഹം നല്‍കിയ രാജി സംഘടന സ്വീകരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘രാജി വെച്ചവരെ തിരിച്ചെടുക്കണമെന്ന് ഡബ്ല്യുസിസിയുടെ ആവശ്യത്തില്‍ നടിമാര്‍ വീണ്ടും സംഘടനക്ക് അപേക്ഷ നൽകണം. ഇക്കാര്യത്തിൽ പ്രൊസീഡിയർ പാലിക്കാതെ തീരുമാനം എടുക്കാൻ കഴിയില്ല.  ഡബ്ല്യുസിസി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതില്‍ മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് തീരുമാനം എടുക്കാനാവില്ല. ഒരവസ്ഥയില്‍ അങ്ങനെയൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇത് തന്നെ ഏറെ വേദനപ്പെടുത്തി. ഇതില്‍ അമ്മയെന്ന സംഘടനയാണ് തീരുമാനമെടുക്കുന്നത്’ മോഹന്‍ലാല്‍ പറഞ്ഞു. ഇന്ന് രാവിലെ ചേർന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിനു നടന്ന വാർത്തസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ