സർവവും നഷ്ടപ്പെട്ട് വയനാട്ടുകാർ; എങ്കിലും അതിജീവനത്തിന്റെ പാതയിൽ അവർ

മഹാപേമാരിയിൽ ഒറ്റപ്പെട്ടുപോയ വയനാട്ടിലേക്കാണ് യാത്ര. പ്രളയത്തിനു ശേഷം വയനാട് തിരിച്ചു വരവിന്റെ പാതയിലാണ്. പ്രളയസമയത്ത് 17 മണിക്കൂറാണ് താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം സ്തംഭിച്ചത്. സ്വന്തമായതെല്ലാം ഒലിച്ചുപോയി വയനാട്ടുകാർക്ക്. തിരിച്ചുവര‌വിന്റേയും അതിജീവനത്തിന്റേയും കഥപറയുകയാണ് അവർ. ലോകാവസാനമെന്നുകരുതിപ്പോയെന്ന് നാട്ടുകാർ പറയുന്നു. എല്ലാംപോയെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദിപറയുകയാണിവർ.