ഉറക്കംകെടുത്താന്‍ ‘സംഭരണശാല’; പച്ചപ്പും സ്വൈര്യ ജീവിതവും മായുമോ..?

പയ്യന്നുർ ടൗൺ  സ്ക്വയറിലാണ് ഇന്ന് നാട്ടുകൂട്ടം. ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ  നിന്നുകൊണ്ട് നാട്ടുകൂട്ടം ചർച്ച ചെയുന്നത് വലിയ ഒരു  ആശങ്കയെ കുറിച്ചാണ്. പയ്യന്നുരിൽ പൊതുമേഖലാ എണ്ണ കമ്പനികളുടെ സംഭരണ ശാല സ്ഥാപിക്കാൻ ഒരുങ്ങുന്നതാണ് ഈ പ്രദേശത്തുകാരുടെ  ഇപ്പോഴത്തെ  ആശങ്കക്ക് ആധാരം. പദ്ധതിക്ക് വേണ്ടി  എഴുപത്തിയഞ്ച് ഏക്കറിലധികം വയൽ നികത്തേണ്ടിവരുന്നു  എന്നുള്ളത് അതിലും വലിയ വിരോധാഭാസം. ഒരുതരി വയൽപോലും തരിശിടാതെ കൃഷിയിറക്കണമെന്ന് പറയുന്ന  ഇടതുമുന്നണി സർക്കാരിന്റെ കാലത്തുതന്നെയാണ് ഈ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത് എന്നത് ഏറ്റവും വിചിത്രം. ഈ വിഷയത്തിൽ ആദ്യമായി ഒരു പൊതുചർച്ചക്ക് വേദിയൊരുക്കുന്നു നാട്ടുക്കൂട്ടത്തിലൂടെ 

ചർച്ചയിൽ പങ്കുചേരുന്നത് സിപിഐ നേതാവ് ടി.ഐ മധുസൂദനൻ, കോൺഗ്രസ് നേതാവ് കെ.പി കുഞ്ഞിക്കണ്ണൻ, ബിജെപി നേതാവ് സി.കെ രമേശൻ, സമരസമിതി ചെയർമാൻ പി.പി പത്മനാഭൻ ഒപ്പം പയ്യന്നുരിലെ നാട്ടുകാരും