‘തിരികെ വരും, കാത്തിരിക്കൂ’; ബാക്കി ബിടിഎസ് താരങ്ങളും സൈന്യത്തിലേക്ക്

ലോകമെങ്ങുമുള്ള ബിടിഎസ് ആരാധകരെ നിരാശരാക്കി ശേഷിക്കുന്ന താരങ്ങളും സൈനിക സേവനത്തിനായി പോകുന്നു. ബിടിഎസ് ഏജന്‍സി ബിഗ് ഹിറ്റ് മ്യൂസിക്കാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ജിന്‍, സുഗ, ജെ ഹോപ്പ് എന്നീ താരങ്ങള്‍ നിലവില്‍ ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തിലാണുള്ളത്. ഇതിന് പിന്നാലെയാണ് ഏഴംഗ സംഘത്തിലെ അവശേഷിക്കുന്ന താരങ്ങള്‍ കൂടി സൈനിക സേവനത്തിന് തയാറെടുക്കുന്നത്. ആര്‍എം, ജിം, വി, ജങ്കുക്ക് എന്നിവരാണ് ആര്‍മി ക്യാംപിലേക്ക് പോകുക. 

സൗത്ത് കൊറിയന്‍ മ്യൂസിക് ഏജന്‍സിയായ ബിഗ് ഹിറ്റാണ് താരങ്ങളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ബിടിഎസ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കടമ നിറവേറ്റുന്നതിനുള്ള തായാറെടുപ്പിലാണ് താരങ്ങള്‍. സേവനം പൂര്‍ത്തിയാക്കി സുരക്ഷിതരായി  മടങ്ങി വരും വരെ കാത്തിരിക്കണമെന്നും സ്നേഹവും പിന്തുണയും ഇനിയും നല്‍കണമെന്നും ബിഗ് ഹിറ്റ് മ്യൂസിക്കിന്‍റെ പ്രസ്താവനയില്‍ പറയുന്നു. പിന്നാലെ ആരാധകര്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ജങ്കുക്കും എത്തി. ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ജങ്കുക്ക്. ഒരു വര്‍ഷവും ആറ് മാസവും വലിയൊരു കാലയളവാണ്. കൂടുതല്‍ കരുത്തുറ്റവനായി തിരികെയെത്തും, അതുവരെ കാത്തിരിക്കൂ എന്നും താരം. ‘ജനുവരിയില്‍ ജീവിത്തിലെ പ്രാധാനപ്പെട്ട ഒരു കടമ നിര്‍വഹിക്കാന്‍ പോകുകയാണ്. കൂടുതല്‍ കരുത്തോടെ നിങ്ങളുടെ മുന്നില്‍ എത്തും. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ജങ്കുക്ക് കുറിച്ചു. 

നോര്‍ത്ത് കൊറിയയില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ നിര്‍ബന്ധമായും സൈനിക സേവനം പൂര്‍ത്തിയാക്കണം. ഇരുപത് മാസമാണ് ഈ നിര്‍ബന്ധിത സേവനം. ബിടിഎസ് താരങ്ങള്‍ക്ക് കാര്യത്തില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ സേവനത്തില്‍ നിന്നും വിട്ട് നില്‍ക്കേണ്ട എന്ന് അംഗങ്ങള്‍ തന്നെ തീരുമാനിക്കുയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് ബിടിഎസ് താരങ്ങള്‍ സൈന്യത്തിന്‍റെ ഭാഗമായി പോയിത്തുടങ്ങിയത്. 2025ല്‍ എല്ലാ താരങ്ങളും സൈനിക സേവനം പൂര്‍ത്തിയാക്കി തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

BTS remaining members initiate military enlistment