ജാക്കി ചാനെ ഡാന്‍സ് പഠിപ്പിച്ച് വി; പകരം കുംഫു നമ്പരിറക്കി താരം

പരസ്യലോകത്ത് ഒരു അപൂര്‍വ സംഗമം. ജാക്കി ചാനും ബിടിഎസ് താരം വിയുമാണ് ഇന്തോനീഷ്യന്‍ സെക്യൂരിറ്റി കമ്പനിയായ സിംഇന്‍വെസ്റ്റിന്‍റെ പരസ്യത്തിനായി ഒന്നിച്ചത്. ഇരുവരേയും ഒരേ ഫ്രെയ്​മില്‍ കണ്ടതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. 'പരിധികളില്ലാത്ത എന്‍റെ ബെസ്റ്റ് ഫ്രണ്ട്' എന്നാണ് വി ജാക്കി ചാനെ പരസ്യത്തില്‍ പരിചയപ്പെടുത്തുന്നത്. വി ജാക്കിയെ തന്‍റെ ഡാന്‍സ് നമ്പരുകള്‍ പഠിപ്പിക്കുമ്പോള്‍ തിരിച്ച് ജാക്കി കുംഫു നമ്പരുകള്‍ പഠിപ്പിക്കുന്നതും പരസ്യത്തിലെ രസകാഴ്ചയായി. 

രസകരമായ കമന്‍റുകളാണ് വിഡിയോയില്‍ ആരാധകര്‍ കമന്‍റ് ചെയ്​തത്. വിഡിയോയുടെ ബിഹൈന്‍ഡ് ദി സീന്‍സ് വേണമെന്നാണ് ഒരാള്‍ കുറിച്ചത്. ഒരു അച്ഛന്‍ മകനെ ആശ്ലേഷിക്കുന്നത് പോലെയാണ് ജാക്കി വിയെ ആശ്ലേഷിച്ചതെന്നാണ് മറ്റൊരു കമന്‍റ്. വി ജാക്കിയെ പഠിപ്പിക്കുന്ന സ്റ്റെപ്പിന്‍റെ പഴയ വിഡിയോകളും ചിലര്‍ കുത്തിപ്പൊക്കി. ജീവിതകാലം മുഴുവന്‍ വി ഈ പരസ്യത്തിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയായിരുന്നു എന്ന ക്യാപ്ഷനോടെയാണ് പഴയ വിഡിയോകള്‍ പ്രചരിച്ചത്.

Jackie Chan and BTS star V teamed up for an ad