ദീപാവലി ആശംസയ്ക്കൊപ്പം ഹോളി ചിത്രം; ട്രോൾ; നീക്കി പാകിസ്താൻ നേതാവ്

ആശംസകളും മധുരവും എല്ലാം പങ്കുവച്ച് സോഷ്യൽ മീഡിയയിലും നേരിട്ടുമെല്ലാം ദീപാവലി ആഘോഷങ്ങൾ തകർത്തു. എന്നാൽ ഇതിനിടെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായ മുറാദ് അലി ഷായുടെ ഒരു ട്വീറ്റാണ് ഹിറ്റായത്. മിനിട്ടുകൾക്കുള്ളിൽ നീക്കം ചെയ്തെങ്കിലും. ട്വീറ്റ് ഇതിനോടകം ചർച്ചയായി.

ദീപാവലി ദിനത്തിൽ ഷായുടെ ട്വിറ്റർ അക്കൗണ്ടിൽ അദ്ദേഹം ഒരു ഫോട്ടോ ഷെയർ ചെയ്യുതു. അതിൽ 'ഹാപ്പി ഹോളി' എന്ന് എഴുതിയിരുന്നു, ഉടൻ നീക്കം ചെയ്തെങ്കിലും പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് എടുത്തതത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. 

പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ഹിന്ദുമതസ്ഥരുള്ളത് സിന്ധിലാണ്. സിഎം ഹൗസിലെ ജീവനക്കാർക്ക് ദീപാവലിയും ഹോളിയും തമ്മിലുള്ള വ്യത്യാസം അറിയാത്തത് സങ്കടകരമാണെന്ന് പാകിസ്ഥതാൻ പത്രപ്രവർത്തകനായ മുർതാസ സോളാംഗി ഡിലീറ്റ് ചെയ്ത ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് എഴുതി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ നിരവധി ലോക നേതാക്കൾ ഇന്ത്യയ്ക്ക് ആശംസ അറിയിച്ച‌ിരുന്നു