ചാനലുകളിൽ ആലിംഗന രംഗം വേണ്ട; ഇസ്ലാമിക രീതിയല്ല; നിരോധിച്ച് പാകിസ്ഥാൻ

ആലിംഗന രംഗങ്ങൾ നിരോധിച്ച് പാകിസ്ഥാൻ.പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലെ പരമ്പരകളില്‍ നിന്നാണ് ആലിംഗന രംഗങ്ങള്‍ ഉള്‍പ്പടെ ഒഴിവാക്കാന്‍ നിർദേശിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ (പെമ്ര) നിര്‍ദേശം ഇനുസരിച്ചാണ് ഇത്.. പുതിയ സെന്‍സര്‍ഷിപ് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 

ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന സഭ്യമല്ലാത്ത വസ്ത്രധാരണം കിടപ്പറ രംഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നിരോധനമുണ്ട്. ഇത്തരം രംഗങ്ങള്‍ പാക് സമൂഹത്തിന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്നതും ഇസ്ലാമിക ജീവിത രീതികള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.