യുഎസ്സിൽ വീണ്ടും കലാപ സാധ്യത; 50 ഇടത്ത് എഫ്ബിഐ മുന്നറിയിപ്പ്: അതിജാഗ്രത

അടുത്താഴ്ച അവസാനത്തോടെ യുഎസ്സിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പ്. 50 യുഎസ് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂല റാലി സംഘടിപ്പിക്കും. ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെയാണ് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ടെക്സസിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും ആസൂത്രിത ആക്രമണം നടത്താൻ സാധ്യതുണ്ടെന്നും രഹസ്യാന്വേഷണ വകുപ്പ് അറിയിച്ചതായി ടെക്സസിലെ പൊതു സുരക്ഷാ വകുപ്പ് പറഞ്ഞു.  50 ഇടത്ത് അതീവ സുരക്ഷ ഒരുക്കാനാണ് നിർദേശം. മിഷിഗൻ, വിർജീനിയ, വിസ്കോസിൻ, പെൻസിൽവാനിയ, വാഷിങ്ടൻ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കും. ടെക്സാസ് താൽക്കാലികമായി അടച്ചിരിക്കുകയാണ്.

കാപ്പിറ്റോൾ കലാപത്തിന് ശേഷം അതീവജാഗ്രതയിൽ ആണ് രാജ്യം. രാജ്യത്തിന് എന്തൊക്കെ ഭീഷണികളാണ്, വിദേശ ഏജൻസികൾക്ക് ഇതിൽ പങ്കുണ്ടോന്ന് അന്വേഷിക്കണമെന്ന് 4 ഡെമോക്രാറ്റിക് നേതാക്കൾ അന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടിരുന്നു. വാഷിങ്ടൻ അതീവ സുരക്ഷയിലാണ്. മിഷിഗൻ, വിർജീനിയ, വിസ്കോസിൻ, പെൻസിൽവാനിയ, വാഷിങ്ടൻ എന്നിവിടങ്ങളാണ് അക്രമസാധ്യത കൂടുതലുള്ള സ്ഥലങ്ങളെന്നാണ് വിലയിരുത്തൽ.