ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

മുന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോ‍ര്‍ക്കിലെ വീട്ടില്‍വച്ചായിരുന്നു മരണമെന്ന് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ബിസിനസ്, ഫാഷന്‍ ഡിസൈനിങ്, മോഡല്‍ എന്നീ രംഗങ്ങളില്‍ സജീവമായിരുന്നു. ചെക് റിപ്പബ്ളിക് സ്വദേശിയായ ഇവാനയുമായി 1977ലാണ് ട്രംപ് വിവാഹിതനായത്. 1992ല്‍ ബന്ധം അവസാനിപ്പിച്ചു.