ട്രംപിന്റെ അഭിഭാഷകന്‍റെ തലയിലെ ഡൈ ഒലിച്ചിറങ്ങി; വിടാതെ സോഷ്യൽ മീഡിയ

അമേരിക്കയിൽ ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡോണൾഡ് ട്രംപിനും നല്ല കാലമല്ല. പൊതുസദസുകളിൽ പങ്കെടുക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ചില സംഭവങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. ട്രംപിന്റെ അഭിഭാഷകൻ വാർത്താസമ്മേളനത്തിനിടെ തലയിലെ ഡൈ ഒലിച്ചിറങ്ങുന്ന ചിത്രങ്ങളാണ് വൈറൽ. 76കാരനായ ന്യൂയോര്‍ക്കിലെ മുന്‍ മേയറാണ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകനായ റൂഡി ഗ്വില്യാനി. സോഷ്യൽ മീഡിയയിൽ ഗില്യാനിയുടെ ചിത്രങ്ങൾ ചേർത്ത് ട്രോളുകളാലും നിറയുന്നുണ്ട്.

കാപിറ്റോള്‍ ഹില്ലിലെ റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി ആസ്ഥാനത്തെ ചെറിയൊരു മുറിയിലായിരുന്നു വാര്‍ത്താസമ്മേളനം. 90 മിനിറ്റോളം നീണ്ടതോടെയാണ് അഭിഭാഷകന്‍ റൂഡി ഗ്വില്യാനി വിയര്‍ത്തുകുളിച്ചത്. വാർത്താസമ്മേളനത്തിൽ തലയിൽ പൊടിഞ്ഞ വിയപ്പിനൊപ്പം ഡൈ മഷിയും താടിയിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. അതേസമയം, മാസ്ക് ധരിക്കാതെയായിരുന്നു വാർത്താ സമ്മേളനം നടത്തിയതെന്നും ആക്ഷേപം ഉണ്ട്.