കോവിഡ് പോസിറ്റിവായി ഐസ്ക്രീം; ആശങ്ക വേണ്ടെന്ന് വിദഗ്ധർ; റിപ്പോർട്ട്

ചൈനയിൽ 3 ഐസ്ക്രീം സാമ്പിളുകൾ കോവിഡ് പോസ്റ്റിവായി. ഐസ്ക്രീമുമായി സമ്പർക്കത്തിൽ ഏർ‌പ്പെട്ടവരെ തിരയുകയാണ് ആരോഗ്യ പ്രവർത്തകർ. ദേശീയ മാധ്യമമാണ് വിചിത്രമായി ഈ വാർത്ത റിപ്പോർട്ട് ചെയ്തിരക്കുന്നത്.

ചൈനയിലെ ടിയാൻജിൻ എന്ന സ്ഥലത്താണ് സംഭവം. ആ പ്രദേശത്ത് വിറ്റ 65 ബോക്സുകൾ കണ്ടെത്താനും ശ്രമം തുടരുന്നു. ഈ ബോക്സുകളിൽ ഉൾപ്പെട്ട മൂന്ന് ഐസ്ക്രീമുകളിലാണ് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. മാർക്കറ്റിൽ നിന്ന് ഐസ്ക്രീം വാങ്ങിയവരോട് റിപ്പോർട്ട് ചെയ്യാനും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഐസ്ക്രീം കമ്പനിയിലെ 1,662 ജീവനക്കാരെ ക്വാറന്റീനിലാക്കുക.ും ചെയ്തു. പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് വൈറോളജിസ്റ്റ് സ്റ്റീഫൻ ഗ്രിഫിൻ പറയുന്നത്. തണുപ്പുള്ള വസ്തുവായതിനാലാണ് വൈറസ് ഇത്രയധികം സമയം അതിജീവിച്ചതെന്നും വൈറോളജിസ്റ്റ് പറയുന്നു. ചൈനയിലെ മാധ്യമങ്ങൾ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.