പാക് സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗികൾ മരിച്ചു; 7 ജീവനക്കാർക്ക് സസ്പെൻഷൻ

പാക്കിസ്ഥാനില്‍ ജീവനക്കാരുടെ വീഴ്ചയെ തുടർന്ന് കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ഏഴ് ആശുപത്രി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പേഷവാറിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് രോഗികൾ മരിച്ചത്. കോവിഡ് ഐസലേഷൻ വാർഡിലെ ആഞ്ച് രോഗികളും ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിയും ചികിത്സയിലിരിക്കെ ഒാക്സിജന്റെ അളവ് കുറഞ്ഞത് മൂലം ആശുപത്രിയിൽ വച്ച് മരിച്ചു. ഒാക്സിജന്റെ അളവ് കുറഞ്ഞത് ആശുപത്രി ജീവനക്കാർ കൃത്യമായി ശ്രദ്ധിക്കാത്തതാണ് മരണകാരണം.

ആശുപത്രി ഡയറക്ടറിനെ ഉൾപ്പെടെ സസ്പെന്‍ഡ് ചെയ്തു. കൂടുതൽ അന്വേഷണം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി തൈമൂർ സലീം ജഗ്ര അറിയിച്ചു.മണിക്കൂറുകളോളം ഒാക്സിജന്റെ അളവ് ആശുപത്രിയിൽ കുറവായിരുന്നു.എന്നാൽ അധികൃതർ അറിയിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്സിജന്റെ ലഭ്യതകുറവ് 200 രോഗികളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

പാക്കിസ്ഥാനില്‍ ഇതിനോടകം കോവിഡ് ബാധിച്ച് 8000 പേർ മരിച്ചു. നിലവിൽ നാല് ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.