മൽസ്യം വഴി കോവിഡ് പടരില്ല; പരസ്യമായി പച്ചമീൻ തിന്ന് മുൻമന്ത്രി; വിഡിയോ

മൽസ്യത്തിൽ നിന്നും കോവിഡ് പകരില്ലെന്ന് തെളിയിക്കാൻ പച്ചമീൻ പരസ്യമായി തിന്നുകാണിച്ച് ശ്രീലങ്കൻ മുൻ മന്ത്രി. മുൻ ഫിഷറീസ് മന്ത്രി കൂടിയായ ദിലീപ് വെഡ്ഢറച്ചിയാണ്  മൽസ്യം വഴി കോവിഡ് പടരില്ലെന്ന് വ്യക്തമാക്കാൻ പത്രസമ്മേളനത്തിൽ പച്ചമീൻ തിന്നുകാണിച്ചത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ മൽസ്യ കച്ചവടത്തെ സാരമായി ബാധിച്ചു. ഇതിന് പിന്നാലെ ജനം ഭീതിയിലായതോടെ തൊഴിലാളികളും കഷ്ടത്തിലായി. മൽസ്യം വഴി കോവിഡ് പടരുമെന്ന് പ്രചാരണവും ശക്തമായതോടെയാണ് നേതാവ് ഇത്തരമൊരു മാർഗം സ്വീകരിച്ചത്. വിഡിയോ കാണാം.