ഇലക്ഷന് ഒരാഴ്ചയ്ക്ക് ശേഷം വോട്ട് ചോദിച്ച് ട്രംപിന്‍റെ മകന്‍; ലോകമാകെ ട്രോള്‍

യുഎസ് ഇലക്ഷന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഡോണള്‍ഡ് ട്രംപിന്‍റെ മകന്‍ എറിക് ട്രംപിന്‍റെ ട്വിറ്ററില്‍ നിന്ന് ഒരു ട്വീറ്റ് വരുന്നത്. മിനേസോട്ടയിലെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത്കൊണ്ടായിരുന്നു ട്വീറ്റ്. നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ട്വീറ്റ് നീക്കം ചെയ്തു. 

പക്ഷെ അത് സ്ക്രീന്‍ ഷോട്ടുകളായും ട്രോളുകളായും സോഷ്യല്‍ മീഡിയ സജീവമാകാന്‍ അധിക സമയം വേണ്ടി വന്നില്ല. പ്രമുഖരടക്കം നിരവധിപ്പേര്‍ എറിക്കിന്‍റെ ട്വീറ്റിനോട് പ്രതികരിച്ചു.

ഇലക്ഷന്‍ ദിവസം വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത്കൊണ്ട് സമാനസ്വഭാവമുള്ള ചില ട്വീറ്റുകള്‍ പുറത്തു വന്നിരുന്നു.  അന്ന് സംഭവിച്ച തകരാറായിരിക്കാം ഒരു ട്വീറ്റ് മാത്രം വൈകിവരാന്‍ കാരണമെന്നാണ് കണക്കുകൂട്ടല്‍. ഏതായാലും ട്രംപിന്‍റെ എതിരാളികള്‍ക്ക് ഒരു വിഭവം കൂടിയായി എന്ന് ചുരുക്കം.