'അവരെ ഓർത്ത് അഭിമാനം'; ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു; കുറിപ്പ്

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് (73) അന്തരിച്ചു. മരണവാർത്ത ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്. ചെക്കൊസ്ലൊവാക്യയിൽ ജനിച്ച ഇവാന 1970കളിലാണ് യുഎസിലേക്ക് കുടിയേറിയത്. 1977ൽ ഡോണൾഡ് ട്രംപിനെ വിവാഹം കഴിച്ചു. 1992ൽ ഇരുവരും വിവാഹമോചിതരായി. ഡോണൾഡ‍് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവർ മക്കളാണ്.

"അവൾ അതിശയകരവും സുന്ദരിയുമായ ഒരു സ്ത്രീയായിരുന്നു, മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചുവെന്നും ട്രംപ് കുറിച്ചു.