വലിയ മനസുള്ള ഇവാന്‍റെ കുഞ്ഞലമാര; സിഡിനിയിൽ നിന്നൊരു സ്നേഹപാഠം

എമി പറഞ്ഞുവയ്ക്കുന്നത് സഹജീവി സ്നേഹത്തെക്കുറിച്ചാണ്. സിഡ്നിയില്‍ നിന്ന് കുറച്ചുമാറി ഗ്ലെന്‍വുഡ് എന്നൊരു ചെറുപട്ടണമുണ്ട്. ഇവിടെ നമ്മുടെ കേരളത്തില്‍ മലപ്പുറത്തെ കിഴിശ്ശേരിയിലെ ഫായിസ് കടലാസുകൊണ്ട് പൂക്കളുണ്ടാക്കി നമ്മളെ ചിന്തിപ്പിച്ച് കണ്ടില്ലേ.. ഗ്ലെന്‍വുഡില്‍ ഇവാന്‍ എന്ന ചെറിയ കുട്ടി സൂര്യകാന്തിയുടെ വിത്തെറിഞ്ഞ് കാത്തിരിക്കുകയാണ് പൂക്കള്‍ വിരിയാന്‍. വലിയ മനസുള്ള ഇവാന്‍റെ ഒരു കുഞ്ഞലമാരയുണ്ട് ഗ്ലെന്‍വുഡില്‍. നമുക്കതൊന്ന് തുറന്നുവരാം.