‘വാക്സിൻ വിജയം’; റഷ്യയിൽ തിരക്കിട്ട് റജിസ്ട്രേഷൻ; ആദ്യം അധ്യാപകര്‍ക്ക്

കോവിഡ് വാക്സിൻ ഈ മാസം തന്നെ വിതരണം ചെയ്യാൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡോക്ടർമാർക്കും അധ്യാപകർക്കുമാണ് ആദ്യ ഘട്ടത്തിൽ തന്നെ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ അധികൃതർ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നു.മോസ്കോയിലെ സ്റ്റേറ്റ് ഗവേഷണ കേന്ദ്രമായ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അത് റജിസ്റ്റർ ചെയ്യാനുള്ള പേപ്പർവർക്കുകൾ തയാറാക്കുകയാണെന്നും റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ പറഞ്ഞു.

ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് അണുബാധയ്ക്കെതിരായ വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി എന്നാണ് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഔദ്യോഗികമായി പൂർത്തിയാക്കിയോ എന്ന ചോദ്യത്തിന് മറുപടിയായി മുറാഷ്കോ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

കൊറോണ വൈറസിനെതിരെ ഒക്ടോബറിൽ തന്നെ റഷ്യ വൻതോതിൽ വാക്സിനേഷൻ ക്യാംപെയിൻ നടത്തുമെന്നും പ്രാദേശിക വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു. ഒക്ടോബറിൽ ഞങ്ങൾ കൂടുതൽ പ്രതിരോധ കുത്തിവയ്പ്പുകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മുറാഷ്കോയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

റഷ്യയുടെ ആദ്യത്തെ സാധ്യതയുള്ള കോവിഡ് -19 വാക്സിൻ ഓഗസ്റ്റിൽ പ്രാദേശിക നിയന്ത്രണ അംഗീകാരം ലഭിക്കുമെന്നും ഉടൻ തന്നെ ആരോഗ്യ പ്രവർത്തകർക്ക് നൽകുമെന്നും അധികൃതർ റോയിട്ടേഴ്സിനോട് പറഞ്ഞു. വരുന്ന രണ്ട് മാസത്തിനുള്ളിൽ കുറഞ്ഞത് രണ്ട് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ടെന്നും മുരഷ്കോ പറഞ്ഞു.