ഫ്രാന്‍സിന്റെ നീലാകാശത്ത് ബഹുവർണങ്ങൾ വിരിഞ്ഞു; ഇത്തവണ ആരോഗ്യപ്രവർത്തകർക്കായി

രാജ്യത്തെ വരിഞ്ഞുകെട്ടിയ കോവിഡ് ബാധയ്ക്കിടയിലും ദേശസ്നേഹത്തിന്റെ പെരുമയുയര്‍ത്തി ഫ്രഞ്ച് ജനത. ഫ്രാ‍ന്‍സിന്റെ ദേശീയ ദിനമായ ബാസില്‍ ഡേ ആഘോഷങ്ങള്‍ ഇത്തവണ സമര്‍പ്പിക്കപ്പെട്ടത് ആരോഗ്യപ്രവര്‍ത്തകർക്കായാണ്.

ഫ്രാന്‍സിന്റെ നീലാകാശത്തുവിരിഞ്ഞ ബഹുവര്‍ണങ്ങള്‍ ഒരു ജനതയുടെ ദേശീയതയുടെ ഒാര്‍മപുതുക്കലാണ്. ഈഫല്‍ ടവറിന് ചുറ്റും അരമണിക്കൂര്‍ നീണ്ടുനിന്ന വെടിക്കെട്ട് കാഴ്ചക്കാരുടെ മനസിനെ ഭൂതകാലത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടുപോയ്ക്കാണണം. 1789ലെ വിപ്ളവത്തിന്റെ ഒാര്‍മപുതുക്കലാണ് ഫ്രഞ്ച് ജനതയ്ക്ക് ബാസില്‍ ഡേ. ക്രൂരതയുടെ മറുവാക്കായിരുന്ന ഫ്രഞ്ച് രാജവാഴ്ചയുടെ പ്രതീകമായ ബാസില്‍ കൊട്ടാരം സാധാരണ ജനങ്ങള്‍ ഒന്നായ് നിന്ന് തകര്‍ത്തതിന്റെ ഒാര്‍മപുതുക്കലാണ്  അവര്‍ക്ക് ദേശീയദിനം. രാജഭരണത്തിനുമേല്‍ സാധാരണക്കാരന്റെ ഒരുമ നേടിയ വിജയം,മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രയോഗത്തിലൂടെയാണ് ഫ്രഞ്ചുകാര്‍ ആഘോഷിക്കുന്നത്.

സാധാരണസ്തിഥി യായിരുന്നുവെങ്കിൽ പതിനായിരക്കണക്കിനുപേർ ഒത്തുകൂടേണ്ടതാണ്. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. മാത്രമല്ല ഇത്തവണത്തെ ആഘോഷമൊക്കെയും ഫ്രഞ്ചുകാർ സമർപ്പിക്കുന്നത് അവരുടെ everyday heros നാണ്. കോവിഡിനെ പിടിച്ചുകെട്ടാൻ ഫ്രഞ്ചു ജനതയെ മുന്നിൽ നിന്ന് ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരമാണീ ദിനം.