അമേരിക്കയിൽ അടച്ചിടലിനെതിരെ പ്രതിഷേധം; തെരുവിലിറങ്ങി ജനം

അടച്ചിടല്‍ തുടരുന്നതില്‍ അമേരിക്കയില്‍ പ്രതിഷേധം പടരുന്നു. പതിന്നാല് ദിവസത്തേക്ക് തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രം വാതിലുകള്‍ തുറക്കാമെന്ന നിലപാടിനെതിരെ പല സംസ്ഥാനങ്ങളിലും  ജനം തെരുവിലിറങ്ങി.  

വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം കൂടി കലര്‍ന്ന പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍മാരുള്ള മിഷിഗണ്‍, മിനസോട്ട, വെര്‍ജീനിയ, വിസ്കോണ്‍സിന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങളെ ഡോണള്‍ഡ് ട്രംപ് ട്വീറ്റുകളിലൂടെ പിന്തുണച്ചിരുന്നു. രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ദിവസമായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ  വിസ്കോണ്‍സിനിലെ പ്രതിഷേധം.  ട്രംപിനെ പിന്തുണച്ചായിരുന്നു മുദ്രാവാക്യങ്ങള്‍.  . 

അതേസമയം, ട്രംപിന്റെ വിശ്വസ്തനായ ബ്രയന്‍ കെംപ് ഗവര്‍ണറായ ജോര്‍ജിയ ബാര്‍ബര്‍ഷാപ്പുകള്‍ മുതല്‍ കായികവിനോദകേന്ദ്രം വരെ തുറന്നു. 880 പേര്‍ മരിച്ച ഇവിടെ ഇളവ് നല്‍കുന്നതിനെതിരെയും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.