താരതമ്യമില്ലാത്ത പ്രതിസന്ധി; ഗുരുതരമാകുമെന്ന് രാജ്യാന്തര നാണയനിധി

മുമ്പെങ്ങുമില്ലാത്ത, താരതമ്യം ചെയ്യാനാകാത്ത സാമ്പത്തിക പ്രതിസന്ധി ആണ് കോവിഡ് വൈറസ് മൂലം ഉണ്ടായിരിക്കുന്നതെന്ന് രാജ്യാന്തര നാണ്യനിധി. ആഗോള സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചിരിക്കുകയാണ്. അതെ സമയം വൈറസിനെ നേരിടാൻ കൈക്കൊണ്ടിരിക്കുന്ന ക്വാറന്റൈൻ നിയന്ത്രണങ്ങൾ പെട്ടെന്ന് അവസാനിപ്പിച്ചാൽ സ്ഥിതി ഗുരുതരം ആകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി 

മനുഷ്യരാശിയിലെ ഇരുണ്ട നാളുകൾ എന്നാണ് കോവിഡ് വൈറസ് മൂലം ഉള്ള പ്രതിസന്ധിയെ  ഐഎംഎഫ് വിശേഷിപ്പിച്ചിരിക്കുന്നത്.ചരിത്രത്തിൽ ഇത് വരെ കണ്ടിട്ടില്ലാതെ പ്രതിസന്ധി ആണ് കോവിഡ് വൈറസ് മൂലം ഉണ്ടായിരിക്കുന്നതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോർജിവ പറഞ്ഞു. 2008 ലേ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഗുരുതരം ആണിത്.9000 കോടി ഡോളർ ആണ് കോവിഡ് കാരണം  നിക്ഷേപകർക്ക് നഷ്ടമായത്. വികസ്വര രാജ്യങ്ങൾ വലിയ ബുദ്ധിമുട്ടാണ്അനുഭവിക്കുന്നത്.ഇവർക്ക് സഹായം എത്തിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും  90 രാജ്യങ്ങൾ സാമ്പത്തിക സഹായം തേടി ഐഎംഎഫിനെ സമീപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.ലഭിക്കുന്ന സഹായം ആരോഗ്യ മേഖലക്ക് നീക്കിവെക്കണം എന്നും അവർ നിർദേശിച്ചു.    അതെ സമയം ക്വറന്റൈൻ നിയന്ത്രങ്ങൾ പെട്ടെന്ന് പിൻവലിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. വൈറസിനെ ഇല്ലാതാക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കണം എന്നും WHO  ആവശ്യപ്പെട്ടു