കോവിഡിൽ അടി പതറി അമേരിക്ക; കടുത്ത യാത്ര നിയന്ത്രണം

കോവിഡിൽ അടി പതറി അമേരിക്ക. അരലക്ഷത്തോളം കോവിഡ് ബാധിതർ ഉള്ള ന്യൂയോർക്കിൽ പൂർണ ക്വാറൻറീൻ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം കടുത്ത എതിർപ്പിനെ തുടർന്ന് പ്രസിഡന്റ് ട്രംപ് പിൻവലിച്ചു. പകരം സംസ്ഥാനത്ത് കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തി.

അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന അമേരിക്കയ്ക്ക് കോവിട്‌ ബാധിതരുടെ വ്യാപനം തടയാൻ കഴിയുന്നില്ല.രാജ്യത്തെ kovid ബധിതരിൽ പകുതിയും നീയോർക്കിൽ ആണ്..52,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രാദേശിക ഭരണകൂടം കിണഞ്ഞ് പരിശ്രമിച്ചിട്ടും ന്യൂയോര്‍ക്കില്‍ രോഗബാധ നിയന്ത്രിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്കില്‍ പൂര്‍ണ ക്വാറന്‍റിന്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിചത്്. പിന്നീട് ഇവിടെ കടുത്ത യാത്ര നിയന്ത്രണം.ഏർപ്പെടുതുമെന്ന് പ്രസിഡന്റ് tweet ചെയ്തു..(Use Trump twwet).  വിർജീനിയ യില് നിന്ന് അമേരിക്കൻ നാവികസേനയുടെ കപ്പൽ 1000 കിടക്കകൾ സജ്ജമാക്കി  നീയോർക്കിലേക്ക് എത്തി. ആശുപത്രികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത സ്ഥിതിയിൽ രോഗികളുടെ എണ്ണം കൂടിയാൽ കൂടുതൽ സൗകര്യം  ഒരുക്കുക ആണ് ലക്ഷ്യം.  

ബഹുഭൂരിപക്ഷം ആളുകളും സര്‍ക്കാര്‍ നിയന്ത്രണങ്ങളെ മാനിക്കുന്നുണ്ടെങ്കിലും കുറേപ്പേര്‍ ഇപ്പോഴും ആരാധനാലയങ്ങളിലും പൊതു ഇടങ്ങളിലും പോകുന്നുണ്ടെന്ന് ന്യൂയോര്‍ക് മേയര്‍ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് 500 ഡോളര്‍ പിഴയിടുഉം. ന്യൂയോർക്കിൽ  സ്ഥിതി  ഗുരുതരമാണെന്നും  ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വമോ പറഞ്ഞു.

 കോവിഡ് 19 അതിവേഗം പടരുന്ന ന്യൂജേഴ്സിയിലും കണക്ടിക്കട്ടിലും സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചേക്കും. ചരക്കുനീക്കത്തെ ബാധിക്കാതെയാവും നിയന്ത്രനാം നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് കാന്‍സസ് ഗവര്‍ണര്‍ അറിയിച്ചു. ഇല്ലിനോയിയില്‍ നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു. ഡെട്രോയിറ്റ്, ഷിക്കാഗോ,ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളാകാം രോഗത്തിന്‍റെ അടുത്ത കേന്ദ്രങ്ങളെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.