ചില്ലറക്കാരനല്ല കിങ്; കുരച്ചും വാൽ ഇളക്കിയും തോൽപ്പിച്ചത് 203ലധികം ബ്രീഡുകളെ

143 വർഷത്തെ ചരിത്രപ്രസിദ്ധിയുള്ള ഒരു പരിപാടിയുണ്ട് യു.എസിൽ. വെസ്റ്റ്മിനിസ്റ്റർ കെന്നൽ ക്ലബ്സ് ഷോ.മൂവായിരത്തിലധികം നായ്ക്കളുടെ മൽസരപ്രദർശനത്തിൽ ഇത്തവണ വിജയിച്ചത് ഏഴ് വയസ്സുകാരൻ കിങ് ആണ്.

യുഎസിലെ രണ്ടാമത്തെ വലിയ സ്പോട്ടിങ് ഇവൻറാണ് വെസ്റ്റ്മിനിസ്റ്റർ കെന്നൽ ഷോ. ഇനി അവാർഡ് നേടിയ മിടുക്കനെക്കുറിച്ചറിയണ്ടെ.. ബെസ്റ്റ് ഒാഫ് ദ ഷോ ആയത് കിങ്ങ്. പേരു പോലെ തന്നെ രാജകീയമാണ് ഇവൻറെ ജീവിതം. കിങിൻറെ യജമാനൻറെ വീട്ടിലെ എല്ലാവരും തന്നെ ഇവൻറെ പരിപാലകരാണ്. നല്ല ഭക്ഷണം, നല്ല വ്യായാമം, നല്ല പരിശീലനം ഇതാണ് ഇവനെ മൂന്നാം വട്ടവും വെസ്റ്റ്മിനിസ്റ്റർ കെന്നൽ ഷോയിലെ അവാർഡിനർഹനാക്കിയത്.

203ലധികം ബ്രീഡുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരാർത്ഥികളെ കുരച്ചും വാൽ നിർത്താതെ ഇളക്കിയും തോൽപ്പിച്ചാണ് കിങ് കിരീടം ചൂടിയത്. ചില്ലറക്കാരനല്ല കിങ് ശരിക്കും മിസ്റ്റര‍്‍ കിങ് തന്നെ.