ഒരൊറ്റ മീനിനെ ലേലത്തിൽ പിടിച്ചത് 21 കോടിക്ക്; അമ്പരപ്പ്; ലോക റെക്കോർഡ്

ജപ്പാനിൽ ഏറ്റവുമധികം പ്രചാരമേറിയ വിഭവമാണ് സുഷി. ബ്ലൂഫിൻ ട്യൂണ എന്ന മത്സ്യം ഉപയോഗിച്ച് ഉണ്ടാക്കുന്ന രസികൻ വിഭവമാണിത്. ജപ്പാനിൽ വിവിധയിനം സുഷി വിഭവങ്ങൾ വിൽക്കുന്ന നിരവധി ഭക്ഷണശാലകളുണ്ട്. അതിലൊരു ചെയിൻ റെസ്റ്റോറന്റിന്റെ ഉടമ ഒരു ലോക റെക്കോഡ് കുറിച്ച്. 278 കിലോഗ്രാം തൂക്കം വരുന്ന ബ്ലൂ ഫിൻ ട്യൂണയെ അദ്ദേഹം വാങ്ങിയത് 333.6 മില്യൺ യെൻ ചിലവഴിച്ചാണ്. ഇന്ത്യൻ രൂപയിൽ 21.3 കോടി രൂപ. ഒരൊറ്റ മത്സ്യം ഇത്രയധികം തുകയ്ക്ക് ലേലത്തിൽ വിറ്റുപോകുന്നത് തന്നെ ലോകറെക്കോർഡ് ആണ്. സുഷിസാൻമോയി ചെയിൻ റെസ്റ്റോറന്റ് ഉടമ, കിയോഷി കുമാറയാണ് ഈ റെക്കോഡ് കുറിച്ചത്. ഈ ലേലവാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. 

റെക്കോർഡ് തുകയ്ക്കാണ് മീനിനെ സ്വന്തമാക്കിയെങ്കിലും അത്ര സന്തോഷത്തോടെയല്ല കിയോഷി ചന്തവിട്ടു പോയത്. ട്യൂണ മത്സ്യം വളരെയേറേ സ്വാദുളളതാണ് പക്ഷേ ഇത്രയധികം തുക മുടക്കേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. 30 മില്യൺ യെൻ മുതൽ 60 മില്യൺ യെൻ വരെ മുടക്കേണ്ടി വരുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ പ്രതീക്ഷച്ചതിന്റെ അഞ്ച് ഇരട്ടി തുക മുടക്കേണ്ടി വന്നതിലുളള ദുഖം പങ്കുവെച്ചായിരുന്നു കിയോഷിയുടെ മടക്കം. 

ടോക്കിയോയിലെ പ്രധാന മത്സ്യവിപണന ചന്തയിയിലെ ലേലം സത്യത്തിൽ ഒരു മത്സരമാണ്. എല്ലാ വർഷത്തെയും ആദ്യത്തെ ദിവസത്തെ ആദ്യമത്സ്യലേലം അവർ ആഘോഷമാക്കുന്നു. സുകിജി മാർക്കറ്റിലാണ് വർഷങ്ങളായി ഈ ലേലം നടക്കുന്നതെങ്കിലും 2020 ലെ ഒളിപിക്സിന്റെ പാർക്കിങ് ഗ്രൗണ്ടായി ഈ മാർക്കറ്റ് നിശ്ചയിച്ചതോടെ ലേലം തൊയോസു മാർക്കറ്റിലേയ്ക്ക് മാറ്റി. ആദ്യത്തെ മീനിനെ സ്വന്തമാക്കാൻ വൻമത്സരമാണ് നടന്നത്. പ്രധാനപ്പെട്ട എല്ലാ ഹോട്ടലുടമകളും ഈ ലേലത്തിൽ പങ്കെടുത്തിരുന്നു.  മത്സരത്തിനെത്തുന്ന ഒന്നാമത്തെ മീനിനെ പിടിച്ചയാൾ ഈ ഒരൊറ്റ ലേലത്തിലൂടെ ലക്ഷപ്രഭുവോ, കോടീശ്വരനോ ആയി മാറുന്നതാണ് പതിവുകാഴ്ച.

278 കിലോ തൂക്കമുണ്ട് കിയോഷി വിളിച്ചെടുത്ത ബ്ലൂഫിൻ ട്യൂണയ്ക്ക്. പിടിച്ച ഉടൻ തന്നെ കരയിൽ എത്തിച്ച മീനിനു വേണ്ടി വൻ മത്സരമാണ് നടന്നത്. 2012 മുതൽ 2017 വരെ തുടർച്ചയായി ആദ്യമീനിനെ ലേലത്തിൽ പിടിച്ചയാളാണ് കിയോഷി. 2017 ൽ ആ നേട്ടം ആവർത്തിക്കാനായില്ല. ഈ കൊല്ലം എന്തുവില കൊടുത്തും മീനിനെ വാങ്ങിയേ തീരുവെന്ന വാശിയിലായിരുന്നു കിയോഷി.