ജപ്പാന്റെ ആഘോഷത്തെ പാട്ടുംപാടി ഉണർത്തും നത്സുമി; മനക്കരുത്തിന്റെ പ്രതീകം

മഹാമാരി കാലത്തെ ഒളിമ്പിക്സ് നടത്തിപ്പിൽ  ലോകം ആശങ്ക പ്രകടിപ്പിച്ചപ്പോൾ, പാട്ടുപാടുന്ന ലാഘവത്തോടെ  ലോക കായികോത്സവം നടത്തി ജപ്പാൻ  നമ്മളെ  ഞെട്ടിച്ചു. ജാപ്പനീസുകാർ  അങ്ങനെയാണ് അസാധ്യമായത് സാധ്യമാകുന്നത് വരെ പോരാടും. അത് പാട്ടുപഠിക്കാൻ ആണെങ്കിലും. ജപ്പാനിലെ തൊത്തേരി സ്വദേശിനി നത്സുമി  സജിയെ പരിചയപ്പെടാം.നസീ മേലേതിൽ അവർക്കൊപ്പം ചേരുന്നു. 

 നത്സുമി  സജി, തൃശ്ശൂർ സ്വദേശി കളരിക്കൽ സജിയുടെ ഭാര്യ. ബാഡ്മിന്റൺ താരം കൂടിയായ നത്  സുമി, കുറേ വർഷങ്ങളായി മലയാളം പാട്ടുകൾക്ക് പിറകെയാണ്. വെറുതെ പാടുന്നതല്ല പാട്ടിന്റെ അർത്ഥം മനസ്സിലാക്കി തന്നെ. ജപ്പാൻ മലയാളികളുടെ ആഘോഷവേളകളിൽ നത്സുമി പാട്ട് പാടി കയ്യടി നേടുന്നു  ഈ ഒളിമ്പിക്സ് കാഴ്ചകൾ ഏറെ സന്തോഷം നൽകുന്നു എന്ന് പറയുമ്പോഴും. ബാഡ്മിന്റണിൽ പി വി സിന്ധുവിന് സ്വർണ്ണം കിട്ടാത്തതിൽ നത്സുമിക്ക്  വല്ലാത്ത വിഷമമുണ്ട്. ബാഡ്മിന്റൺ താരമായിരുന്ന നത്സുമി. ടോക്കിയോയിൽ ഒരു അക്കാഡമി നടത്തുന്നുണ്ട്. ബാഡ്മിന്റണും മലയാളം പാട്ടുകളും നത്സുമിക്ക് ഒരേപോലെ പ്രിയമുള്ളതാണ്. അതേക്കുറിച്ച് ചോദിച്ചാൽ നത്സുമി ഇങ്ങനെ പറയും, ഉയർന്നു ചാടി ഒരു സ്മാഷുപോലെ ചുവടുറപ്പിച്ചെത്തിയ ഒരു  ഡ്രോപ്പ് പോലെ മനോഹരമായി ഇനിയും പാട്ടുകൾ പഠിക്കണംനത്സുമി  ഒരു പ്രതീകമാണ് അസാധ്യമായത് ഒന്നു തോന്നുന്നത് സാധ്യമാക്കുന്ന ജപ്പാൻ മനക്കരുത്തിന്റെ  പ്രതീകം.