നീളൻ കാലും കൊമ്പും; വീട്ടിൽ 'രാക്ഷസപ്പഴുതാര'; പേടിപ്പിച്ച് ചിത്രം

വീടിനകത്ത് നമ്മളെ കൂടാതെ കഴിയുന്ന നിരവധി ജീവികളുമുണ്ട്. സാധാരണയായി പല്ലി, പാറ്റ, ചിലന്തി, ഉറുമ്പ്, ഈച്ച, വണ്ട് തുടങ്ങിയ ജീവികളാണ് മനുഷ്യരുടെ വാസസ്ഥലത്ത് കഴിയുന്നവ. പലപ്പോഴും ചില ജീവകൾ നമ്മെ ഭയപ്പെടുത്താരുമുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ജപ്പാനിൽ നിന്ന് പുറത്തു വരുന്നത്.

'രാക്ഷസപ്പഴുതാര' എന്ന് വിളിക്കുന്ന പ്രത്യേക ഇനത്തിൽപ്പെട്ട പഴുതാരയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജപ്പാനിലെ എന്റെ അപാർട്ട്മെന്റിൽ കണ്ടതാണ് ഇതിനെ. ഇത് വളരെയധികം വേഗമുള്ളതാണ് എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

രാക്ഷസപ്പഴുതാര കാഴ്ചയിൽ വളരെ പേടിപ്പെടുത്തുന്നതാണ്. നീളൻ കാലുകളും കൊമ്പുകളുമൊക്കെയാണ് ഇതിന്റെ പ്രത്യേകത. എന്തായാലും ഈ പഴുതാരയുടെ ചിത്രത്തെപ്പറ്റി പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.