കൊടുങ്കാറ്റിനു നടുവിൽ റിപ്പോർട്ടറുടെ അഭിനയം; ട്രോൾ പെരുമഴ

യുഎസിന്റെ കിഴക്കൻ തീരമേഖലയിൽ ആഞ്ഞടിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിലും മഴയിലും നിരവധി പേരെയാണ് ബാധിച്ചത്. നൂറ് കണക്കിന് ആളുകൾ വീടുകളിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെയെല്ലാം രക്ഷാപ്രവർത്തകർ രക്ഷപ്പെട്ടുത്തി. ഇതിനിടെയിലാണ് ദുരന്തം റിപ്പോർട്ട് ചെയ്യാൻ എത്തിയ റിപ്പോർട്ടറുടെ വിഡിയോ ഇപ്പോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 

എന്താണ് വിഡിയോയുടെ പ്രത്യകതയെന്നല്ലേ തറയില് ഉറച്ച് നിൽക്കാൻ പറ്റാത്ത തരത്തിൽ അതിശക്തമായ കാറ്റിൽ റിപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുന്ന മാധ്യമ പ്രവർത്തകനാണ് ദൃശ്യത്തിലുള്ളത്. വെറും മാധ്യമ പ്രവർത്തകനല്ല, കാലാവസ്ഥാ നിരീക്ഷകൻ കൂടിയായ മൈക്ക് സിഡലാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹം കാറ്റിൽ ആടിയുലയുമ്പോൾ പിന്നിലൂടെ രണ്ടുപേർ സുഖമായി നടന്നുപോകുന്നത് കാണാം ഇത് ചൂണ്ടിക്കാട്ടിയാണ് മൈക്ക് സിഡലാന്റെ അഭിനയത്തെ ട്രോളന്മാർ ആഘോഷമാക്കുന്നത്.

വെറും 12 മണിക്കൂറിനുള്ളിൽ ഷെയർ ചെയ്ത് ട്വിറ്ററിൽ മാത്രം ഒരു കോടിയിലേറെപ്പേരാണ് വിഡിയോ കണ്ടത്. എന്നാൽ മൈക്ക് സിഡലിനെ പിന്തുണച്ച് ദ് വെതർ ചാനൽ രംഗത്തെത്തി. നടന്നു പോകുന്നവർ കോൺക്രിറ്റ് തറയിലുടെയാണന്നും മൈക്ക് പുല്ലിന് മുകളിലാണ് നിൽക്കാൻ ശ്രമിക്കുന്നതുമെന്നാണ് വിശദീകരണം.