ബൈക്കിൽ പറന്നെത്തി ഇൗ രാഷ്ട്രത്തലവൻ; ലോകമാകെ കയ്യടി: വിഡിയോ

ബൈക്കിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തി എഷ്യൻ ഗെയിംസ് ഉദ്ഘാടനം നടത്തിയ ഇന്റോനേഷ്യൻ രാഷ്ട്രത്തലവന് നിറഞ്ഞ കയ്യടി.  ബൈക്ക് സ്റ്റണ്ട് നടത്തി സോഷ്യല്‍മീഡിയയില്‍ ഹിറ്റായത് ഇന്തൊനീഷ്യൻ പ്രസിഡന്റായ ജോക്കോ വിദോദോയാണ്. 

ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി ബൈക്ക് ഓടിച്ച് വിദാദോ ഉദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇത് വെറുമൊരു ബൈക്കോട്ടമായിരുന്നില്ലെന്നതാണ് അദ്ഭുതം. കൂറ്റന്‍ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റി റോഡിലേക്ക് പറന്നിറങ്ങിയ യമഹ സൂപ്പർബൈക്കായ എഫ്സി1ല്‍ സ്റ്റണ്ടുകൾ കാണിച്ചായിരുന്നു പ്രസിഡന്‍റിന്‍റെ യാത്ര.

998 സിസി എൻജിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. പരമാവധി 150 ബിഎച്ച്പി കരുത്തും 106 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ഇന്തൊനീഷ്യയിലെ ഏറ്റവും ജനകീയനായ നേതാവായ ജോക്കോ വിദോദോയുടെ ബൈക്ക് പ്രേമം പ്രസിദ്ധമാണ്. 14 കോടി ഇന്തൊനീഷ്യൻ റുപ്പയ അതായത് ഏകദേശം ആറരലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ വില. വിഡിയോ കാണാം.