ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണം; വിസ്മയയെ അംഗീകരിക്കാതെ സ്വന്തം നാട്

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞിട്ടും നാടിന്‍റെ അംഗീകാരമില്ലാതെ വി. കെ വിസ്മയ. വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണനേടിയ ടീമിലെ ബാക്കി എല്ലാവര്‍ക്കും അവരവുടെ നാടുകളില്‍ ഗസറ്റഡ് പോസ്റ്റുകളില്‍ നിയമനം കിട്ടിയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. എന്നാല്‍ സ്വന്തം കായികതാരങ്ങളോടുള്ള കേരളത്തിന്‍റെ മനോഭാവം എന്നുമാറുമെന്നാണ് വിസ്മയയുടെ ചോദ്യം.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഗുജറാത്തുകാരി സരിത ബെന്‍ഗെയ്ക്‌വാദ്, അസമിന്‍റെ ഹിമ ദാസ്, കര്‍ണാടകത്തിന്‍റെ എം. കെ. പൂവമ്മ എന്നിവരങ്ങുന്ന ടീമാണ് വനിതകളുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉടനെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വീണ്ടുമൊരു ഏഷ്യന്‍ഗെയിംസ് കഴിഞ്ഞിട്ടും വാഗ്ദാനം നിറവേറിയില്ല. 

അതേസമയം വിസ്മയക്ക് കേരളം പ്രഖ്യാപിച്ച ഇരുപതുലക്ഷം കിട്ടിയിരുന്നു. ടീമില്‍ കൂടെ ഓടിയ സരിത ബെന്‍ഗെയ്ക്‌വാദിന് നാട്ടിലിറങ്ങിയ ഉടന്‍ ഗുജറാത്ത് പൊലീസില്‍ ഡിവൈഎസ്പിയായി ജോലികിട്ടി. ഒന്നരക്കോടിരൂപ പാരിതോഷികവും. 

Despite winning gold in the Jakarta Asian Games VK Vismaya did not get the promised government job.

Enter AMP Embedded Script