കേരളത്തിന് കൈത്താങ്ങായി ഓസ്ട്രേലിയ; തണുപ്പും മഴയും അവഗണിച്ച് ഒത്ത്കൂടിയത് നൂറുകണക്കിന് ആളുകൾ

കേരളത്തെ പുനർനിർമ്മിക്കുന്നതിനുള്ള പ്രതിജ്ഞയുമായി ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ചു.  സിഡ്നിയിലെ മാർട്ടിൻ പ്ലേസിൽ നടന്ന സ്റ്റാന്‍ഡ് വിത്ത് കേരള എന്ന കൂട്ടായ്മയിൽ കടുത്ത തണുപ്പും മഴയും അവഗണിച്ച് നൂറുകണക്കിന് പേരാണ് എത്തിയത്.

പാർലമെന്റംഗങ്ങളായ ജോഡി മക്കായി, ജൂലിയ ഫിൻ, ജെഫ് ലീ തുടങ്ങിയവർ ഓസ്ട്രേലിയയുടെ പിന്തുണ കേരളത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായി സിഡ്നി മലയാളി അസോസിയേഷന്‍ ഇരുപതിനായിരം ഡോളറിലേറെ സമാഹരിച്ചു