ജറൂസലേമില്‍ എംബസി തുറന്ന അമേരിക്കയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു

രാജ്യാന്തരസമൂഹത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ജറൂസലേമില്‍ എംബസി തുറന്ന അമേരിക്കയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഉദ്ഘാടനചടങ്ങില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കന്‍ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നു. അതിനിടെ ഗാസയില്‍ പ്രക്ഷോപം തുടരുന്ന പാലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്റയേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കവിഞ്ഞു

ഇസ്രയേല്‍ സ്ഥാപകദിനമായ ഇന്നലെയായിരുന്നു ജറൂസലേമിലെ യു.എസ് കോണ്‍സുലേറ്റില്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ത്.  റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രസംഗത്തിലൂടെയായിരുന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു.  86 രാജ്യങ്ങളെയാണ് ഇസ്റേയേല്‍ എംബസി ഉദ്ഘാടനത്തിന് ക്ഷണിച്ചത്. പക്ഷെ 33 രാജ്യങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.  മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരും വിവിധ ലോക നേതാക്കളും ട്രംപിന്റെ നടപടിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവന്നു. ഇസ്രയേലിനും പാലസ്തീനിനും മിടയില്‍ സമാധാനത്തിന്റെ വക്താവാകാന്‍ അമേരിക്കയ്ക്ക് യോഗ്യതയില്ലെന്ന് പാലസ്തീന്‍ ഭരണകൂടം കുറ്റപ്പെടുത്തി

എതിര്‍പ്പുകള്‍ അവഗണിച്ചുള്ള അമേരിക്കന്‍ നടപടി അറബ് മുസിലീങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നും രാജ്യാന്തര നിയമങ്ങളുടെ ലംഘനാണെന്നും അറബ് ലീഗ് കുറ്റപ്പെടുത്തി. ലോകത്തിന് അപമാനകരമായ ദിനമാണ്  കടന്നുപോകുന്നതെന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. പലസ്തീന്‍ പൗരന്‍മാരെ കൊന്നൊടുക്കുന്ന ഇസ്റേയല്‍ നടപടിയെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു

പ്രതിഷേധിച്ച പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിൽ 41പേർ കൊല്ലപ്പെട്ടു. ആയിരത്തി മുന്നൂറുപേര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കു തുടക്കമായാണ് യുഎസ് ജറുസലമിൽ എംബസി തുറന്നത്. യുഎസ് അംബാസഡർ ഡേവിഡ് ഫ്രൈഡ്മാൻ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു