മരണത്തോട് പ്രണയം; ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടു; ഡേവിഡിന്റെ ആവശ്യം കേട്ട് ലോകം ഞെട്ടി...!

ജീവനൊടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട നൂറ്റിനാലുകാരന്‍ ദയാവധത്തിനായി രാജ്യംവിടുന്നു.  ഓസ്്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഗുഡാളാണ് ദയാവധം നിയമവിധേയമാക്കിയ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറ്റത്തിനൊരുങ്ങുന്നത്. 

നൂറ്റിനാല് വയസിനിടെ  ഒട്ടേറെ  ആത്മഹത്യാശ്രമങ്ങളാണ്  ഗുഡാള്‍ നടത്തിയത്. ഇക്കഴിഞ്ഞ പിറന്നാളിനാണ് തനിക്ക് മരിക്കണമെന്ന ആഗ്രഹം ഡേവിഡ് ഗുഡ് ആള്‍ കുടുംബാംഗങ്ങളോട് പങ്കുവച്ചത്. പ്രായമേറെയായി,  ജീവിതസാഹചര്യങ്ങള്‍ മോശമായി. അതിനാല്‍ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഗുഡാള്‍ പറയുന്നത്. ഗുരുതര രോഗാവസ്ഥയിലല്ലാതെ ദയാവധം ഓസ്ട്രേലിയയിലെ നിയമം അനുവദിക്കുന്നില്ല.  അങ്ങനെയാണ് ദയാവധം അനുവദിക്കപ്പെട്ട സ്വിറ്റ്സര്‍ലന്‍ഡിലേക്ക് താമസം മാറാന്‍ അദ്ദേഹം തീരുമാനിച്ചത്.   തീരുമാനത്തിന് പിന്തുണയുമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മകളും ഗുഡാളിന് ഒപ്പമുണ്ട്.  ദയാവധത്തിനു വേണ്ടി വാദിക്കുന്ന രാജ്യാന്തര സംഘടന– ഗ്രൂപ്പ് എക്സിറ്റ് ഇന്‍റര്‍നാഷനലും പിന്തുണയുമായി ഒപ്പമുണ്ട്.  ഗുഡാളിന്‍റെ സ്വിസ് യാത്രയ്ക്കായി പത്തുലക്ഷം രൂപയും ഇവര്‍ സമാഹരിച്ചുകഴി​​‍‍ഞ്ഞു.