മൈക്കിള്‍ ഫ്ലിന്‍ വിവാദ‍ം: എഫ്.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്

മൈക്കിള്‍ ഫ്ലിന്‍ വിവാദത്തില്‍ എഫ്.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ ബന്ധം സംബന്ധിച്ചുള്ള എഫ്.ബി.ഐ അന്വേഷണത്തില്‍ നിന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്നിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച ട്രംപ് എഫ്.ബി ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ട്വിറ്ററില്‍ കുറിച്ചു. 

ഫ്ലിന്നിനെതിരെ അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്.ബി.ഐ ഡയറക്ടായിരുന്ന ജെയിംസ് കോമിയോട് ആവശ്യപ്പെട്ടിട്ടില്ല. റഷ്യന്‍ അംബാസിഡറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെകുറിച്ച് എഫ്.ബി.ഐയോട് കള്ളം പറഞ്ഞു എന്ന് ഫ്ലിന്‍ കുറ്റസമ്മദം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. ഫ്ലിന്‍ പറഞ്ഞതിനേക്കാള്‍ ഏറെ കള്ളം പറഞ്ഞ ഹിലറി ക്ലിന്റനെതിരെ നടപടിയില്ലാത്തത് ഇരട്ടത്താപ്പാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.