വായില്‍ തുണിതിരുകി, കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി; കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

baby-death
SHARE

കൊച്ചി പനമ്പിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ജനിച്ചു വീണതിന് പിന്നാലെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി മരണം ഉറപ്പാക്കി, മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. പ്രതിയായ യുവതിയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.  അറസ്റ്റിലായ യുവതി നിലവിൽ ആശുപത്രിയിലാണ്. പ്രസവശേഷമുള്ള ശാരീരിക അവശതകൾ നിലനിൽക്കുന്നതിനാൽ യുവതിയെ കോടതിയിൽ ഹാജരാക്കിയേക്കില്ല.

Kochi Panampilly Baby Murder; Killing of the baby was brutal,Report says

MORE IN BREAKING NEWS
SHOW MORE