ഹിറ്റായി 'നവകേരള ബസ്'; മണിക്കൂറുകള്‍ക്കകം ടിക്കറ്റ് കാലി; ആദ്യ സര്‍വീസ് നാളെ

HIGHLIGHTS
  • 'മുഖ്യമന്ത്രി ഇരുന്ന സീറ്റിന് വന്‍ ഡിമാന്‍ഡ്'
  • കോഴിക്കോട്– ബെംഗളൂരുവിലേക്കാണ് സര്‍വീസ്
  • സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക് 1171 രൂപ
navakerala-bus-clt-blr-04
SHARE

കോഴിക്കോട്– ബെംഗളൂരു റൂട്ടില്‍ നാളെ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസിന്‍റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്‍റെ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് നവകേരള ബസ് കോഴിക്കോടെത്തിയത്. മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്‍റെ  ട്രാക്കില്‍ കയറ്റുന്നതിനിടെ ചെറുതായൊന്ന് ഉരഞ്ഞു. പെ നടക്കാവിലെ റീജണല്‍ വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോയി പെയിന്‍റടിച്ച് ആദ്യ സര്‍വീസിനായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. 

ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. തിരുവനന്തപുരം കോഴിക്കോട് സര്‍വീസിലും മുഖ്യമന്ത്രിയുടെ സീറ്റ് ദിവസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. 

MORE IN BREAKING NEWS
SHOW MORE