വയനാടിനെ രാഹുലിന് മറക്കാനാകില്ല; ഇ.പിക്കെതിരെ കൂടുതല്‍ തെളിവില്ല; കെ.സുധാകരന്‍

HIGHLIGHTS
  • 'പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കും'
  • 'വയനാട് രാഹുല്‍ ഉപേക്ഷിക്കില്ലെന്നാണ് വിശ്വാസം'
  • 'ഇ.പിയുടെ കാര്യം ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്'
ksudhakaran-rahul-wyd-04
SHARE

രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കില്ലെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് കെ. സുധാകരന്‍. റായ്ബറേലിയില്‍ കൂടി പത്രിക സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു സുധാകരന്‍റെ പ്രതികരണം. രാഹുലിന്‍റെ മണ്ഡലത്തിന്‍റെ കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും വയനാടിനെ രാഹുലിന് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ബിജെപിയിലേക്കെന്ന ആരോപണത്തില്‍ തന്‍റെ കയ്യില്‍ കൂടുതല്‍ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ വിവരമാണ് പറഞ്ഞത്. കടല്‍ കണ്ട തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നും ഇ.പിയുടെ വക്കീല്‍ നോട്ടിസിന് മറുപടിയായി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ വര്‍ഗീയ പ്രചാരണമെന്ന ആക്ഷേപം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Rahul can not abandon Wayanad; says K Sudhakaran

MORE IN BREAKING NEWS
SHOW MORE