റഫീക്കിന് ചൂടൊരു പ്രശ്നമേ അല്ല..; തണലൊരുക്കി മുന്തിരിപ്പന്തല്‍

പാര്‍ക്കാന്‍ മുറ്റത്ത്  മുന്തിരിപ്പന്തലുള്ളപ്പോള്‍ കോഴിക്കോട് നടക്കാവ് സ്വദേശി റഫീക്കിനും കുടുംബത്തിനും ചൂടൊരു പ്രശ്നമേയല്ല.  നാലുവര്‍ഷമായി ഫാനും എസിയും പോലെയാണ് റഫീക്കിന് ഈ മുന്തിരത്തണലും. 

ചെടികള്‍ പടര്‍ത്താനാണ് റഫീക്ക് ആദ്യം പന്തൊലൊരുക്കിയത്. നല്ല ഇനം മ‌ുന്തിരി തൈകള്‍ കിട്ടിയതോടെ പ്ലാന്‍ മാറ്റി.  കടുത്ത ചൂടില്‍ മുന്തിരിപ്പന്തല്‍ തണലൊരുക്കുമ്പോള്‍ റഫീഖിന്റ മുഖത്തും സന്തോഷം. മുന്തിരി പഴുത്തുതുടങ്ങുന്നതെയുള്ളു 

വര്‍ഷത്തില്‍ രണ്ട് തവണ കായ്ക്കും. മേയിലും നവംബറിലും  ജൈവവളമാണ് ഉപയോഗിക്കുന്നത്. മുന്തിരി പരിപാലനത്തിന് കൊച്ചുമക്കളും കൂടെയുണ്ട്.  മുറിയില്‍ ചൂടായാല്‍ ,മുറ്റത്തെ മുന്തിരിത്തണലിലേക്ക് എല്ലാവരും ഒാടുക. ചൂടുമകറ്റാം, ദാഹവുമകറ്റാം.

Grape cultivation kozhikode